ചെറുതുരുത്തി: ചെറുതുരുത്തി ഗവ. ഹയര്‍ സെക്കന്ററി സ്കൂളില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം. വെള്ളിയാഴ്ച വൈകീട്ട് ക്ലാസ് റൂം അടക്കാന്‍ മറന്നത് മറയാക്കി ഒരു കൂട്ടര് ക്ലാസ് റൂം അലങ്കോലമാക്കുകയും ഓഫീസിന്റെ വാതില്‍ ചവിട്ടി തുറന്ന് സാധനങ്ങള്‍ വലിച്ച് വാരിയിടുകയും, ചുവരുകളില്‍ അശ്ലീല ചിത്രങ്ങള്‍ വരച്ച് വെക്കുകയുമായിരുന്നു.
ഇന്നലെ കാലത്ത് സംഭവം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് പരിശോധിച്ചതില്‍ മോഷണശ്രമമല്ലെന്നും ഇത് സാമൂഹ്യ വിരുദ്ധരുടെ പ്രവര്‍ത്തിയാണെന്ന് അറിയിക്കുകയുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: