പനി പടരുമ്പോള്‍ മാലിന്യ കൂമ്പാരത്തില്‍ മുങ്ങി മണിയൂര്‍

Saturday 8 July 2017 9:47 pm IST

വടകര: പനി പടര്‍ന്നുപിടിക്കുമ്പോഴും മണിയൂര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ മാലിന്യം കൂട്ടിയിട്ട നിലയില്‍. മണിയൂര്‍, എളംബിലാട്, ചെരണ്ടത്തൂര്‍, മങ്കര എന്നീ പ്രദേശങ്ങളിലാണ് മാലിന്യം കൂട്ടിയിട്ടുള്ളത്. മഴ പെയ്തതോടെ കൂട്ടിയിട്ട മാലിന്യം പകര്‍ച്ചവ്യാധികള്‍ വ്യാപിക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിച്ചിരിക്കയാണ്. വീടിന്റെ മുന്‍വശത്ത് കൂട്ടിയിട്ട മാലിന്യം നീക്കാനായി വീട്ടുടമ പഞ്ചായത്തില്‍ ആവശ്യപ്പെട്ടിട്ടും. നീക്കം ചെയ്യാനുള്ള ഒരു നടപടിയും പഞ്ചായത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായില്ല എന്ന പരാതിയാണ് നാടുകാര്‍ക്കുള്ളത്. മാലിന്യം നീക്കം ചെയ്യാനായി വീടുകളില്‍ നിന്ന് 50 രൂപ വെച്ച് വാങ്ങിയെങ്കിലും രണ്ടു മാസമായി ഇത് നീക്കാനുള്ള ഒരു നടപടിയും ഉണ്ടായില്ല. എലിപ്പനി, ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള പനികള്‍ റിപ്പോര്‍ട്ട് ചെയ്ത മണിയൂര്‍ പഞ്ചായത്തിലെ മാലിന്യപ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണമെന്ന് യുവമോര്‍ച്ച മണിയൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ വി. പി. നിഖില്‍ അധ്യക്ഷത വഹിച്ചു. നിശാഗ് , രജീഷ് , ദിലീപന്‍ , അഖില്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.