കോഴിക്കോട്: മതസൗഹാര്‍ദ്ദ സമിതിയുടെയും ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ മതസൗഹാര്‍ദ്ദ മാനവ സംഗമം സംഘടിപ്പിച്ചു. മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു.
ഹോട്ടല്‍ മലബാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ എ.വി. പ്രകാശ്, കെ.ടി. വാസുദേവന്‍ എന്നിവര്‍ക്ക് ഗാന്ധി ദര്ശന് പുരസ്കാരം മന്ത്രി സമ്മാനിച്ചു. മലയാള സര്‍വകലാശാല വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ മുഖ്യാതിഥിയായിരുന്നു. എം.വി. കുഞ്ഞാമു അദ്ധ്യക്ഷത വഹിച്ചു. ആറ്റക്കോയ പള്ളിക്കണ്ടി, ഫാദര്‍ ജിമ്മി ആഞ്ഞിലിതോപ്പില്‍, ഡോ. പ്രിയദര്ശന്ലാല്, ഇബ്രാഹിം ടി.എന്‍. പുരം എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. സണ്ണി ജോസഫ്, കെ.എഫ്. ജോര്‍ജ്ജ്, വര്‍ഗീസ് മാത്യു, ഡോ. ആര്‍സു, ജയശ്രി കിഷോര്‍, രഘുനാഥ് കൊളത്തൂര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: