കോട്ടയം: കണ്ടു ശീലിച്ച് മോഡേണ്‍ ആര്‍ട്ടില്‍നിന്നും വിഭിന്നമായ ഒരു പ്രദര്‍ശനമാണ് ഓസ്ട്രേലിയന്‍ അമ്പോര്ജിനല് ചിത്രപ്രദര്‍ശനം. ആദിവാസി സമൂഹത്തിന്റെ പച്ചയായ ജീവിതം വരച്ചുകാട്ടുന്ന ചിത്രപ്രദര്‍ശനം ഇന്നലെ രാവിലെ 10ന് പബ്ലിക് ലൈബ്രറി ഓഡിറ്റോറിയത്തില്‍ മുന്‍ ജസ്റ്റിസ് കെ.ടി. തോമസ് ഉദ്ഘാടനം ചെയ്തു. ഓസ്ട്രേലിയന്‍ ആദിവാസി സമൂഹത്തെയാണ് അമ്പോര്ജിനല് എന്നറിയപ്പെടുക. രണ്ടുദിവസം നീളുന്ന പ്രദര്‍ശനത്തില്‍ ആദിവാസികളെക്കുറിച്ചുള്ള ചിത്രങ്ങളാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഓസ്ട്രേലിയന്‍ ഫെഡറല്‍ ഗവണ്മെന്റിന്റെ പ്രിന്‍സിപ്പല്‍ ഓഡിയോളജിസ്റ്റ് സലിമോന്‍ ജോസഫ് യാത്രാവേളയില്‍ ശേഖരിച്ച ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.
ചിത്രകാരന്മാരില്‍നിന്നും നേരിട്ടും അല്ലാതെയും ശേഖരിച്ചിരിച്ചവയാണ് ചിത്രങ്ങളെല്ലാം. വ്യത്യസ്തമായൊരു സംസ്ക്കാരമാണ് വനവാസികളുടേത്. അതിനാല്‍ തന്നെ ചിത്രങ്ങളിലും പ്രകടമായ വ്യത്യസ്തയുണ്ട്. അതാണ് തന്നെ കൂടുതല്‍ ആകര്‍ഷിച്ചതെന്നും സലിമോന്‍ ജോസഫ് പറയുന്നു.
ആശയപരമായി ധാരാളം കഴിവുണ്ട്. എന്നാല്‍ പ്രായോഗികമായ രീതി വശമില്ല. പ്രകൃതിദത്തമായ നിറങ്ങള്‍ ഉപയോഗിച്ചാണ് ചിത്രം വരച്ചിരിക്കുന്നത്. പിന്നീട് അക്രലിലേക്ക് മാറ്റുകയായിരുന്നു. ആല്‍ബര്‍ട്ട് നന്മട്ട്ജീരയാണ് സമൂഹത്തിന്റെ ചിത്രമികവ് പുറംലോകത്തെ അറിയിച്ചത്.
ചിത്രങ്ങള്‍ക്ക് ഫ്രാന്‍സിലും യുഎസിലുമായി ധാരാളം ആവശ്യക്കാരുണ്ട്. എല്ലാ ചിത്രങ്ങളും കാടും വന്യമൃഗങ്ങളെയും ഓര്‍മ്മിപ്പിക്കുന്നു. പുറം ലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഇവര്‍ ജീവിതാനുഭവങ്ങളാണ് ചിത്രങ്ങളായി പകര്‍ത്തുക. താന്‍ അനുഭവിച്ചിരുന്ന കലാമികവ് അക്ഷരനഗരയില്‍ അവതരിപ്പിക്കാന്‍ പറ്റിയതിന്റെ സന്തോഷത്തിലാണ് സലിമോന്‍. വരയ്ക്കാന്‍ അറിയില്ലെങ്കിലും കലയും കലാകാരന്മാരോടുമുള്ള ബഹുമാനം നിറഞ്ഞതാണ് ഇദ്ദേഹത്തിന്റെ ഓരോ വാക്കുകളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: