കോട്ടയം: ആഗസ്റ്റ് 24ന് ഉച്ചയ്ക്ക് 3ന് തിരുനക്കര മൈതാനിയില്‍ നടക്കുന്ന ധര്‍മ്മസംവാദം ഹിന്ദു മഹാസമ്മേളനവിജയത്തിനായി സ്വാഗതസംഘം രൂപീകരിച്ചു. സംവാദം കൊളത്തൂര്‍ അദൈ്വതാശ്രമത്തിലെ ചിദാനന്ദപുരിസ്വാമി നയിക്കും. സന്യാസിവര്യന്മാര്, ഹിന്ദുസംഘടനാ നേതാക്കള്‍, തന്ത്രിപ്രമുഖര്‍, ക്ഷേത്രക്കമ്മറ്റി ഭാരവാഹികള്‍ എന്നിവര്‍ നേതൃത്വം നല്‍കും. സ്വാഗതസംഘം രൂപീകരണ സമ്മേളനം തീര്‍ത്ഥപാദാശ്രമം കാര്യദര്‍ശി സ്വാമി ഗരുഡധ്വജാനന്ദ ഉത്ഘാടനം ചെയ്തു. എരുമേലി ആത്മബോധിനി ആശ്രമമഠാധിപതി സത്സ്വരൂപാനന്ദ അദ്ധ്യക്ഷനായി. ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്എസ്വിഭാഗ് സമ്പര്‍ക്ക പ്രമുഖ് പി.എന്‍. ഉണ്ണികൃഷ്ണന്, ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ഇ.എസ്. ബിജു, ആര്‍എസ്എസ് വിഭാഗ് കാര്യവാഹ് ഡി. ശശികുമാര്‍, കൊളത്തൂര്‍ ആശ്രമം സെക്രട്ടറി രവിശങ്കര്‍, ക്ഷേത്രസംരക്ഷണസമിതി സെക്രട്ടറി രാമദാസ് തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ വിജയത്തിനായി 1001 അംഗ സ്വാഗതസംഘവും രൂപീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: