പഴൂര്‍ക്കടവ് പാലം അപകടാവസ്ഥയില്‍

Saturday 8 July 2017 10:06 pm IST

പൂഞ്ഞാര്‍: പനച്ചിപ്പാറയെയും പെരുന്നിലത്തെയും ബന്ധിപ്പിക്കുന്ന പഴൂര്‍ക്കടവ് പാലം അപകടാവസ്ഥയില്‍. മഴവെള്ളത്തില്‍ എത്തിയ മരം പാലത്തിന്റെ തൂണുകളില്‍ ഇടിച്ചു നില്‍ക്കുന്നതാണ് പാലത്തിന് ഭീക്ഷണിയായത്. രണ്ടാഴ്ച മുന്‍പുണ്ടായ ശക്തമായ ഒഴുക്കിലാണ് മരം ഒഴുകിയെത്തിയത്. മരത്തിന്റെ ശിഖിരങ്ങളില്‍ ചപ്പുചവറുകള്‍ വന്നടിഞ്ഞതോടെ പാലത്തിന്റെ മുകളിലോടെയാണ് വെള്ളം ഒഴുകുന്നത്. അടിയന്തരമായി മരം വെട്ടിമാറ്റാന്‍ നടപടിയെടുക്കണമെന്ന ആവശ്യം ശക്തമായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.