കാഞ്ഞിരപ്പള്ളി: പട്ടിമറ്റത്തുള്ള പട്ടികജാതി ശ്മശാനത്തില്‍ ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നടത്തി വരുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പ്രാരംഭത്തില്‍ തന്നെ ഉപേക്ഷിച്ചതിനെതിരെയും മൃതദേഹാവശിഷ്ടങ്ങള്‍ ശാസ്ത്രീയമായി മറവ് ചെയ്യാതെ അലക്ഷ്യമായി വലിച്ചെറിഞ്ഞതിനെതിരെയും കേരള ഹിന്ദും സാംബവര്‍ സമാജം കാഞ്ഞിരപ്പള്ളി ടൗണ്‍ ശാഖാ കമ്മറ്റി പ്രതിഷേധിച്ചു. നാളുകളായി പട്ടികജാതി വിഭാഗങ്ങളോട് ഭരണാധികാരി വര്‍ഗം പുലര്‍ത്തി വരുന്ന അവഗണനയ്ക്ക് ഉദാഹരണമായ സംഭവമാണിതെന്ന് യോഗം കുറ്റപ്പെടുത്തി. ഇതിനു കാരണക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പുനഃരാരംഭിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: