പൊന്‍കുന്നം: പൊന്‍കുന്നം കാഞ്ഞിരപ്പള്ളി മേഖലയില്‍ ശനിയാഴ്ച മൂന്നു അപകടങ്ങളിലായി മൂന്നു പേര്‍ക്ക് പരുക്കേറ്റു. ഉച്ചയ്ക്ക് 12 മണിയോടെ ജനറല്‍ ആശുപത്രിക്ക് മുന്നില്‍ ദേശീയ പാതയില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പള്ളിക്കത്തോട് സ്വദേശി അജി(42)യ്ക്ക് പരുക്കേറ്റു.
പൊന്‍കുന്നം പൊലീസ് സ്റ്റേഷനു മുന്നില്‍ ഉച്ചയ്ക്ക് ഒരുമണിയോടെ കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പൊന്‍കുന്നം സ്വദേശിനി മഞ്ജുവിന് പരുക്കേറ്റു. രണ്ടരയോടെ കാഞ്ഞിരപ്പള്ളി തമ്പലക്കാട് റോഡില്‍ കടമപ്പുഴ പാലത്തിന് സമീപം കാറും ഓട്ടോറിക്ഷായും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ക്ക് പരുക്കേറ്റു. മാനിടുംകുഴി സ്വദേശി മാത്യു(40)വിനാണ് പരുക്കേറ്റത്. മൂന്നു പേരും ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. മഴക്കാലമായതോടെ മേഖലയില്‍ അപകടങ്ങള്‍ പതിവായിരിക്കുകയാണ്. വാഹനങ്ങളുടെ അമിതവേഗതയും റോഡുകളുടെ ശോചനീയാവസ്ഥയുമാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: