ജമ്മു: അമര്‍നാഥ് തീര്‍ഥാടകരുമായി പോയ ട്രക്ക് മറിഞ്ഞ് 16 പേര് മരിച്ചു. 16 പേര്‍ക്ക് പരിക്കേറ്റു. 34 തീര്‍ഥാടകരുമായി പോയ ട്രക്ക് സാംബ ജില്ലയിലെ ഒരു മലയിടുക്കിലേക്ക് മറിയുകയായിരുന്നു. ഒമ്പത് പേര് സംഭവസ്ഥലത്തും മറ്റുള്ളവര്‍ ആശുപത്രിയിലുമാണ് മരിച്ചത്.
അമര്‍നാഥ് തീര്‍ഥാടനത്തിനിടെ ഈ മാസമുണ്ടാകുന്ന രണ്ടാമത്തെ വലിയ അപകടമാണിത്. ഈ മാസം 14ന് തീര്‍ഥാടകരുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേര് മരിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: