കൊടുംവനത്തിലെ കുരിശ് നീക്കാന്‍ ഉത്തരവ്

Saturday 8 July 2017 10:25 pm IST

ജില്ലാ കളക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ്‌

ഇടുക്കി: കൊടുംകാട്ടില്‍ സ്ഥാപിച്ച കുരിശ് നീക്കാന്‍ നടപടി തുടങ്ങി. ഇതിനായി ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. അടിമാലി ആറാം മൈല്‍ മാമലക്കണ്ടം വനമേഖലയിലാണ് കോണ്‍ക്രീറ്റ് കുരിശ് സ്ഥാപിച്ചത്.

റോഡ് നിരപ്പില്‍ നിന്ന് 500 അടി ഉയരത്തില്‍ സ്ഥാപിച്ച കുരിശ് ഗ്രീന്‍ കെയര്‍ കേരളയുടെ ജില്ലാ സെക്രട്ടറി ബുള്‍ബേന്ദ്രനാണ് കണ്ടെത്തിയത്. പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. മേയ് 19ന് ജന്മഭൂമി ഈ സംഭവം വാര്‍ത്തയാക്കിയതോടെ ജില്ലാ ഭരണകൂടം നടപടിയടുക്കാന്‍ നിര്‍ബന്ധിതരായി.

ജന്മഭൂമി പ്രസിദ്ധീകരിച്ച വാര്‍ത്ത

എത്രയും വേഗം സ്ഥലത്തെത്തി പരിശോധന നടത്തി കുരിശ് നീക്കണമെന്നാണ് മൂന്നാര്‍ ഡിഎഫ്ഒ, ജില്ലാ പോലീസ് മേധാവി, ദേവികുളം സബ് കളക്ടര്‍ എന്നിവര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം. ആനത്താരയിലാണ് കുരിശ് സ്ഥാപിച്ചതെന്ന് വ്യക്തമായിട്ടും നടപടി സ്വീകരിക്കാന്‍ വനം വകുപ്പ് തയാറാകാത്തതും പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.