ലണ്ടന്‍: അഞ്ചു തവണ ചാമ്പ്യനായ വീനസ് വില്ല്യംസും പതിനാലാം സീഡ് ഗാര്‍ബീന്‍ മുഗുരുസയും വിംബിള്‍ഡണ്‍ ടെന്നീസിന്റെ പ്രീ ക്വാര്‍ട്ടറില്‍ കടന്നു. അതേസമയം പന്ത്രണ്ടാം സീഡായ വില്‍ഫ്രീഡ് സോംഗ പുറത്തായി. മൂന്നാം റൗണ്ടില്‍ അമേരിക്കയുടെ സാം ക്യൂറി സോംഗയെ അട്ടിമറിച്ചു.6-2,3-6,7-6,1-6,7-5.
സ്പാനിഷ് താരമായ മുഗുരുസ മൂന്നാം റൗണില്‍ സോറോണ സിര്സ്റ്റീയെ തോല്‍പ്പിച്ചു.6-2,6-2.
അമേരിക്കയുടെ വീനസ് വില്ല്യംസ് മൂന്നാം റൗണ്ടില്‍ നവോമി ഒസാക്കയെ 7-6,6-4 ന് തോല്‍പ്പിച്ചു.
ലോക ഒന്നാം നമ്പറായ മുറെ മൂന്നാം റൗണ്ടില്‍ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ഇറ്റലിയുടെ 29-ാം റാങ്കുകരനായ ഫാബിയോ ഫോഗ്നിനിയെ തോല്‍പ്പിച്ചു. സ്കോര്‍ 6-2,4-6,6-1,7-5.
നാലാം സീഡായ റാഫേല്‍ നദാല്‍ നേരിട്ടുളള സെറ്റുകള്‍ക്ക് റഷ്യയുടെ കാരേന് കചനോവിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 6-1,6-4,7-6.
മറ്റൊരു മത്സരത്തില്‍ ക്രൊയേഷ്യയുടെ മാരിന് സിലിക്ക് നേരിട്ടുളള സെറ്റുകള്‍ക്ക് സ്റ്റീവ് ജോണ്‍സനെ തോല്‍പ്പിച്ചു. 6-4, 7-6, 6-4.
ദക്ഷിണാഫ്രിക്കയുടെ കെവിന് ആന്ഡേഴ്സണ് 7-6,6-4,7-6 ന് ബെല്‍ജിയത്തിന്റെ റൂബന്‍ ബിമല്മാസിനെ തോല്‍പ്പിച്ചു.
ബെലോറസിന്റെ വിക്ടോറിയ അസരംക മൂന്നാം റൗണ്ടില്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് ഇംഗ്ലണ്ടിന്റെ ഹീത്തര്‍ വാട്സനെ തോല്‍പ്പിച്ചു. 3-6,6-1,6-4. അതെസമയം ഇംഗ്ലണ്ടിന്റെ ജോഹന്ന കേണ്ട പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. മൂന്നാം റൗണ്ടില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് മരിയ സക്കാരിയെ
തോല്‍പ്പിച്ചു.6-4,6-1.
പ്രതികരിക്കാൻ ഇവിടെ എഴുതുക: