കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരിയെ ശല്യം ചെയ്ത യുവാവ് പിടിയില്‍. പത്തനാപുരം സ്വദേശി ബേബി (44)യെയാണ് കൊല്ലം റെയില്‍വേ പോലീസ് പിടികൂടിയത്. റെയില്‍വേ സ്റ്റേഷനിലെ നാലാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ കഴിഞ്ഞ ദിവസം രാത്രി 9.15നായിരുന്നു സംഭവം.
കണ്ണൂര്‍ എക്സ്പ്രസില്‍ കോട്ടയത്തേക്ക് പോകാന്‍ ടിക്കറ്റെടുത്ത് നാലാം നമ്പര്‍ പ്ലാറ്റ്ഫോമിലെ സീറ്റില്‍ മകനോടൊപ്പം ഇരിക്കുകയായിരുന്നു കൊല്ലം സ്വദേശിയായ യാത്രക്കാരി. മദ്യലഹരിയില്‍ സീറ്റിന് പിറകിലിരുന്ന ബേബി ആദ്യം ശല്യപ്പെടുത്തുകയും പിന്നീട് കഴുത്തില്‍ കടന്നുപിടിക്കുകയും ചെയ്തുവത്രേ. പണം തരാം കൂടെവരാമോയെന്ന് ചോദിച്ച് ഇവരെ വിടാന്‍ തയ്യാറാകാതെ നിന്ന ബേബിയെ, സ്ത്രീയുടെ മകന് നേരിട്ടു.
രക്ഷപ്പെടാന്‍ ശ്രമിച്ച ബേബിയെ മറ്റ് യാത്രക്കാര്‍ ചേര്‍ന്ന് പിടികൂടി റെയില്‍വേ പൊലീസിന് കൈമാറുകയായിരുന്നു. സ്ത്രീയുടെ മൊഴിപ്രകാരം കേസെടുത്ത റെയില്‍വേ പൊലീസ് ബേബിയെ അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: