എസ്.എഫ്.ഐ സമ്മേളനത്തില്‍ ടി.പിക്ക് അനുശോചനം

Friday 27 July 2012 12:38 pm IST

പാലക്കാട്: എസ്എഫ്‌ഐ സംസ്ഥാനസമ്മേളനത്തില്‍ അക്രമികളുടെ വെട്ടേറ്റുമരിച്ച ആര്‍എംപി നേതാവ്‌ ടി പി ചന്ദ്രശേഖരന് ആദരാഞ്ജലി അര്‍പ്പിച്ച് പ്രമേയം അവതരിപ്പിച്ചു. സമ്മേളനത്തിന്റെ ഉദ്ഘാടനവേദിയില്‍ അവതരിപ്പിച്ച അനുശോചന പ്രമേയത്തിലാണ് ടിപിയുടെ പേരുള്ളത്. എസ്എഫ്‌ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി ലിജോ ജോസാണ് പ്രമേയം അവതരിപ്പിച്ചത്. സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായ പ്രതിനിധി സമ്മേളനം ഇന്നും നാളെയുമായി നടക്കുകയാണ്. പ്രതിനിധി സമ്മേളനത്തില്‍ ടി പി വധം ചര്‍ച്ച ചെയ്‌തേക്കുമെന്നാണ് സൂചന.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.