ആലപ്പുഴ: ഇറച്ചിക്കോഴി വില കുറയ്ക്കാത്ത വ്യാപാരികളുടെ നിലപാട് സര്‍ക്കാരിനോടുള്ള വെല്ലുവിളിയാണെന്ന് ധനമന്ത്രി തോമസ് ഐസക്ക്. ആലപ്പുഴയില്‍ ഇറച്ചിക്കോഴി വ്യാപാരികളുമായി നടത്തിയ ചര്‍ച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വ്യാപാരികളുമായി വിലപേശലിന് സര്‍ക്കാര്‍ തയാറല്ല. 14 ശതമാനം നികുതി കുറച്ചപ്പോള്‍ 40 ശതമാനം വര്‍ധനയാണ് ഉണ്ടായത്. കേരളത്തില്‍ നിന്നുള്ള ചില തത്പര കക്ഷികളുടെ താല്പര്യമാണ് ഈ സമ്മര്‍ദ്ദത്തിന് പിന്നിലെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: