കശ്മീർ: ജമ്മുകശ്മീരിലെ പുൽവാമ ജില്ലയിൽ പോലീസ് സ്റ്റേഷനു നേരെ ഭീകരാക്രമണം. അതിർത്തി പ്രദേശമായ അരിപാലിലെ താത്കാലിക പോലീസ് സ്റ്റേഷനു നേർക്ക് ഭീകരർ ഗ്രനേഡ് എറിയുകയായിരുന്നു. ആക്രമണത്തിൽ പോലീസ് സ്പെഷ്യൽ ഓഫീസർക്ക് പരിക്കേറ്റു.
ശനിയാഴ്ച രാത്രി പത്ത് മണിയോടെയാണ് ഭീകരർ സിആർപിഎഫ്-പോലീസ് നേതൃത്വത്തിൽ പണിത താത്കാലിക പോലീസ് സ്റ്റേഷനിലേക്ക് അതിശക്തമായ ഗ്രനേഡ് എറിഞ്ഞത്. അപകടത്തിൽപ്പെട്ട പോലീസ് ഓഫീസറെ ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ബന്ദിപോരയിലുണ്ടായ ഭീകരാക്രമണത്തിൽ മൂന്ന് സൈനികർക്ക് പരിക്കേൽക്കുകയും രണ്ട് പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: