അനധികൃത ബണ്ട് നിര്‍മ്മാണം; നെല്‍കൃഷി നശിക്കുന്നു

Sunday 9 July 2017 11:09 am IST

പൊന്നാനി: തവനൂര്‍ പഞ്ചായത്തിലെ 14,15 വാര്‍ഡില്‍ മറവഞ്ചേരി പാടശേഖരത്തില്‍ നിന്നും വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഇറിഗേഷന്‍ റോഡിന് കുറുകെ അനധികൃതമായി നിര്‍മ്മിച്ച ബണ്ട് നെല്‍കൃഷി നശിപ്പിക്കുന്നു. അമിതമായ വെള്ളം പാടത്ത് കെട്ടിനില്‍ക്കുന്നതാണ് പ്രശ്‌നത്തിന് കാരണം. വെള്ളം കെട്ടി നില്‍ക്കുന്നതു കാരണം പ്രദേശത്തെ നിരവധി വീടുകള്‍ തകര്‍ച്ച ഭീഷണിയിലാണ്. തെങ്ങ്, വാഴ, കവുങ്ങ്, പച്ചക്കറി കൃഷികളും നശിച്ചിട്ടുണ്ട്. കക്കൂസ് മാലിന്യങ്ങള്‍ കുടിവെള്ള സ്രോതസ്സിലേക്ക് കലരുന്നതായും പരാതിയുണ്ട്. ഇതുമൂലം പ്രദേശത്തെ ജനങ്ങള്‍ക്ക് ജലജന്യരോഗങ്ങള്‍ പിടിപെട്ട് ചികിത്സ തേടിവരികയാണ്.അധികൃതര്‍ പരിശോധിച്ച് നടപടിയെടുക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.