ചെന്നൈ: സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിന് മൂന്ന് ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ശ്രീലങ്കൻ നാവിക സേനയുടെ നോർതേൺ നേവൽ കമാന്‍ഡിന്റെ ഭാഗമായ ഫാസ്റ്റ് അറ്റാക്ക് ക്രാഫ്റ്റ് ആണ് ഇവരെ പിടികൂടിയത്.
പാക് കടലിടുക്കില്‍ അനധികൃതമായി മത്സ്യബന്ധനം നടത്തിയതിനാണ് അറസ്റ്റ്. ഇവരിൽ നിന്നും ബോട്ടും പിടിച്ചെടുത്തു. നാവിക സേനയുടെ പതിവ് പട്രോളിങ്ങിനിടെയാണ് മത്സ്യത്തൊഴിലാളികള്‍ ശ്രീലങ്കന്‍ സമുദ്രാതിര്‍ത്തിയില്‍ മത്സ്യബന്ധനം നടത്തുന്നത് കണ്ടെത്തിയത്.
തൊഴിലാളികളെ തുടര്‍ന്നുളള നിയമ നടപടികള്‍ക്കായി ജാഫ്ന അസിസ്റ്റന്റ് ഡയറക്ടര്‍ ഒാഫ് ഫിഷറീസിന് കൈമാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: