തിരിച്ചടിച്ച് ഇന്ത്യൻ സൈന്യം; രണ്ട് പാക്ക് സൈനികർ കൊല്ലപ്പെട്ടു

Sunday 9 July 2017 12:49 pm IST

കശ്മീർ: അതിർത്തിയിൽ പ്രകോപനം സൃഷ്ടിച്ച പാക്കിസ്ഥാൻ സൈന്യത്തിന് ഇന്ത്യൻ സൈന്യം തക്കതായ മറുപടി നൽകി. ഇന്ത്യൻ സൈന്യം നടത്തിയ പ്രത്യാക്രമണത്തിൽ രണ്ട് പാക്ക് സൈനികർ കൊല്ലപ്പെട്ടു. ആക്രമണത്തിൽ അഞ്ച് ഗ്രാമീണരും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്. ഇതിനു പുറമെ ഏഴ് പാക്ക് സൈനികർക്കും പരിക്കേറ്റു. പാക്കിസ്ഥാനിൽ സ്ഥിതി ചെയ്യുന്ന അതിർത്തി ഗ്രാമമായ പൂഞ്ച് ജില്ലയിലെ ഹാജിറ പ്രദേശത്ത് തമ്പടിച്ചിരുന്ന പാക്ക് സൈനികരാണ് കൊല്ലപ്പെട്ടത്. പാക്ക് സൈനികർ തങ്ങിയിരിക്കുന്ന ബങ്കറും ഇന്ത്യൻ സൈന്യം നശിപ്പിച്ചു. കഴിഞ്ഞ ദിവസം പുൽവാമ ജില്ലയിലെ താത്കാലിക പോലീസ് സ്റ്റേഷനു നേർക്ക് ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ സ്പെഷ്യൽ പോലീസ് ഓഫീസർക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.