ശ്രീ പത്മനാഭ എന്‍ഡോവ്മെന്റ്‌ പുനഃസ്ഥാപിക്കും

Wednesday 13 July 2011 10:54 pm IST

കണ്ണൂര്‍: ശ്രീ പത്മനാഭ സ്വാമിയുടെ പേരില്‍ തിരുവിതാംകൂര്‍ രാജകുടുംബം ഏര്‍പ്പെടുത്തിയ എന്‍ഡോവ്മെന്റ്‌ ഉടന്‍ പുനഃസ്ഥാപിക്കും. കണ്ണൂരില്‍ നടന്ന ബാലഗോകുലം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യവെ എന്‍ഡോവ്മെന്റ്‌ പുനഃസ്ഥാപിക്കണമെന്ന്‌ പ്രശസ്ത കഥാകൃത്ത്‌ ടി.പത്മനാഭന്‍ ആവശ്യപ്പെട്ടിരുന്നു.
ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട സാംസ്കാരിക മന്ത്രി കെ.സി.ജോസഫാണ്‌ ഈ വര്‍ഷം തന്നെ എന്‍ഡോവ്മെന്റ്‌ പുനഃസ്ഥാപിക്കുമെന്ന്‌ വ്യക്തമാക്കിയത്‌. കഴിഞ്ഞ ഇടത്‌ മുന്നണി സര്‍ക്കാരാണ്‌ 'മതേതരവിരുദ്ധം' എന്ന കാരണത്താല്‍ ശ്രീപത്മനാഭ എന്‍ഡോവ്മെന്റ്‌ നിര്‍ത്തലാക്കിയത്‌.പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.