കുന്നത്തൂര്‍: കോണ്‍ഗ്രസ് ഗ്രൂപ്പുവഴക്കിനെ തുടര്‍ന്ന് ഇസ്ലാം പള്ളി ആഡിറ്റോറിയ ഉദ്ഘാടനചടങ്ങ് അലങ്കോലമായി. ചക്കുവള്ളി മയ്യത്തുംകര ഹനഫി ജമാഅത്ത് ആഡിറ്റോറിയം ഉദ്ഘാടനചടങ്ങായിരുന്നു കോണ്‍ഗ്രസുകാരുടെ തമ്മിലടിക്ക് വേദിയായത്.
ഉദ്ഘാടകനാകേണ്ടിയിരുന്ന ഉമ്മന്‍ചാണ്ടി ഗ്രൂപ്പ് പോര് മൂലം പങ്കെടുത്തിരുന്നില്ല. എ ഗ്രൂപ്പിലെ യുവനേതാവിന്റെ പേര് നോട്ടീസില്‍ ഉള്ക്കൊള്ളിക്കാത്തതിനെ തുടര്‍ന്ന് ഉമ്മന്‍ചാണ്ടിയെ എ ഗ്രൂപ്പുകാര്‍ പരിപാടിയില്‍ പങ്കെടുക്കുന്നതിന് നിരുല്സാഹപ്പെടുത്തി. അതോടെ ഉമ്മന്‍ചാണ്ടി പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു എന്നാണ് വിവരം.
ഉമ്മന്‍ചാണ്ടിയുടെ അഭാവത്തില്‍ കൊടിക്കുന്നില്‍ സുരേഷ് എംപി ഫലകം നീക്കി ഉദ്ഘാടനം ചെയ്തപ്പോളാണ് ഫലകത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേര് സ്റ്റിക്കര്‍ ഉപയോഗിച്ച് മറച്ച നിലയില്‍ കാണുന്നത്. ഇതേ തുടര്‍ന്ന് ഇരുഗ്രൂപ്പുകാരും ചേരിതിരിഞ്ഞ് വാക്കേറ്റമായി. തുടര്‍ന്ന് ഉന്തും തള്ളും നടന്നു. പ്രവര്‍ത്തകര്‍ തമ്മിലുള്ള പിടിവലിക്കും ബഹളത്തിനുമിടയില്‍ കൊടിക്കുന്നില്‍ സുരേഷ് കാറില്‍ കയറി സ്ഥലം വിടുകയും ചെയ്തു. എ ഗ്രൂപ്പില്‍ ഉടലെടുത്ത പുതിയ ചേരിതിരിവാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: