നേപ്പാളില്‍ ഡിജിറ്റല്‍ ഗ്രാമം പദ്ധതിയുമായി എസ്ബിഐ

Sunday 9 July 2017 3:55 pm IST

കാഠ്മണ്ഡു: നേപ്പാളിലെ എസ്ബിഐയുടെ ഡിജിറ്റല്‍ ഗ്രാമം പദ്ധതിക്ക് തുടക്കമായി. കാഠ്മണ്ഡുവില്‍ നിന്ന് 25 കിലോമീറ്റര്‍ അകലെ ശങ്കരപൂരില്‍ ക്യാഷ് റീസൈക്ലിങ് സെന്റര്‍ സ്ഥാപിച്ചു കൊണ്ടാണ് പദ്ധതിക്ക് തുടക്കമിട്ടത്. ഇതുകൂടാതെ 430 ഡെബിറ്റ് കാര്‍ഡുകളും ഗ്രാമീണര്‍ക്ക് വിതരണം ചെയ്തു. നേപ്പാള്‍ രസ്ട്രാ ബാങ്കിന്റെ ഗവര്‍ണര്‍ ചിരഞ്ജിബിയും എസ്ബിഐ മേധാവി അരുന്ധതി ഭട്ടാചാര്യയും സംയുക്തമായാണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ജൂലൈ 7-ന് നേപ്പാളില്‍ എസ്ബിഐ 25 പൂര്‍ത്തിയാക്കിയതിന്റെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്ക് ആരംഭം കുറിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.