തിരുവനന്തപുരം: പദ്മനാഭസ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുന്ന കാര്യത്തിൽ രാജകുടുംബവുമായി ചർച്ച നടത്തുന്നതിനായി അമിക്കസ്ക്യൂറി ഗോപാൽ സുബ്രഹ്മണ്യം കേരളത്തിലെത്തുന്നു. ഈ ആഴ്ചതന്നെ അദ്ദേഹം ചർച്ചയ്ക്കായി എത്തുമെന്ന് രാജകുടുംബത്തെ അറിയിച്ചിട്ടുണ്ട്.
രാജകുടുംബവുമായി അഭിപ്രായ സമന്വയമുണ്ടാക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനു പുറമെ തന്ത്രിമാർക്കിടെയിൽ അഭിപ്രായ ഐക്യമുണ്ടാക്കാനും അദ്ദേഹം ശ്രമിക്കും. ആചാരപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി തന്ത്രി സമൂഹത്തിനുള്ള എതിർപ്പ് മുതിർന്ന രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായ് മുന്നോട്ടുവെച്ചിരുന്നു.
നിലവറ തുറക്കുന്ന കാര്യത്തിൽ വിശദമായ ചർച്ചയിലൂടെ രാജകുടംബത്തിന്റെ ആശങ്ക പരിഹരിച്ച് അനുകൂല നിലപാടുണ്ടാക്കുന്നതിനായിരിക്കും അമിക്കസ്ക്യൂറി ശ്രമിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: