ന്യൂദല്‍ഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ഇന്ന്. പ്രധാനമന്ത്രി നരേന്ദ്ര മോദി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പു സംബന്ധിച്ചു ചര്‍ച്ച ചെയ്യാന്‍ പ്രതിപക്ഷ നേതാക്കള്‍ ചൊവ്വാഴ്ച യോഗം ചേരും. ഓഗസ്റ്റ് അഞ്ചിനാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പു കമ്മീഷന് വിജ്ഞാപനം അനുസരിച്ചു കഴിഞ്ഞ നാലു മുതല്‍ നാമനിര്‍ദേശ പത്രിക നല്‍കാം.
എന്നാല്‍, ഇതുവരെ ഭരണപക്ഷമോ പ്രതിപക്ഷമോ ആരുടെയും പേരുകള്‍ നിര്‍ദേശിച്ചിട്ടില്ല. ജൂലൈ 18-ാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി. ഉപരാഷ്ട്രപതി ഡോ. ഹമീദ് അന്‍സാരിയുടെ കാലാവധി ഓഗസ്റ്റ് പത്തിന് അവസാനിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: