ആലപ്പുഴ: സ്വകാര്യ ബസ്സുകളുടെ മിന്നല്‍ പണിമുടക്കിനെതിരെ ജില്ലാ ഭരണകൂടം ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേരള ജനപക്ഷം ജില്ലാ പ്രസിഡന്റ് ബേബി പാറക്കാടന്‍ ആവശ്യപ്പെട്ടു. മുന്നറിയിപ്പില്ലാതെ പണിമുടക്ക് നടത്തി യാത്രക്കാരെ വലയ്ക്കുന്ന നടപടി തൊഴിലാളി സംസ്ക്കാരത്തിന്റെ ഭാഗമല്ലെന്നും കാടത്തമാണ്.
പൊതുഗതാഗതം മെച്ചപ്പെടുത്തുവാന്‍ കൂടിയ ജില്ലാതല യോഗത്തില്‍ മുന്നറിയിപ്പ് ഇല്ലാതെയുള്ള പണിമുടക്ക് ഒഴിവാക്കുമെന്ന് ട്രേഡ് യൂണിയന് പ്രതിനിധികളും ബസ് ഉടമാ പ്രതിനിധികളും സമ്മതിച്ചിട്ടുള്ളതാണ്. ഇത്തരം പൊതുപ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍വ്വകക്ഷി സമ്മേളനം ട്രേഡ് യൂണിയന്, ബസ് ഉടമാ പ്രതിനിധികള്‍ എന്നിവരെ ഉള്‍പ്പെടുത്തി വിളിച്ചു ചേര്ക്കണമെന്നാ വശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് ബേബി പാറക്കാടന്‍ നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: