ഡയാലിസിസ് യൂണിറ്റ് പ്രവര്‍ത്തനം മുഴുവന്‍ സമയമാക്കണം

Sunday 9 July 2017 5:01 pm IST

തുറവൂര്‍: തുറവൂര്‍ താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിന്റെ പ്രവര്‍ത്തനം 24 മണിക്കൂറും ലഭ്യമാക്കണമെന്ന ആവശ്യം ശക്തമായി. നിലവില്‍ രാവിലെ മുതല്‍ ഉച്ചവരെയാണ് പ്രവര്‍ത്തിക്കുന്നത്. ഒരു ദിവസം അഞ്ച് പേര്‍ക്ക് എന്ന നിരക്കില്‍ 15 പേര്‍ക്കാണ് യൂണിറ്റിന്റെ സേവനം ലഭിക്കുന്നത്. ഒരു മാസം 1 ,40,000 രൂപ ഇതിനായി ചെലവാകുന്നുണ്ട്. മുഴുവന്‍ സമയവും യൂണിറ്റ് പ്രവര്‍ത്തിക്കണമെങ്കില്‍ കൂടുതല്‍ തുക കണ്ടെത്തേണ്ട സ്ഥിതിയാണ്. ഇതാണ് പ്രവര്‍ത്തനം നീട്ടുന്നതിന് തടസമെന്നാണ് ആശുപത്രി അധികൃതരുടെ വാദം. അരൂരിലെ വ്യവസായികളായ സഹോദര•ാരാണ് ഡയാലിസിസ് യൂണീറ്റ് സജ്ജമാക്കാന്‍ മുന്‍കൈ എടുത്തത്. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും സ്വകാര്യവ്യക്തികളുടെയും സഹകരണത്തോടെയാണ് യൂണിറ്റ് പ്രവര്‍ത്തിക്കുന്നത്. മുഴുവന്‍ സമയവും യൂണീറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ കഴിഞ്ഞാല്‍ ഒരു മാസം 30 പേര്‍ക്ക് ഡയാലിസിസ് ചെയ്യാന്‍ കഴിയുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.