അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകുന്നു

Sunday 9 July 2017 8:10 pm IST

വര്‍ക്കല: പാപനാശം തീരത്തോട് ചേര്‍ന്ന് അനധികൃത നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും വ്യാപകമാകുന്നു. ക്ലിഫില്‍ 100 മീറ്റര്‍ പരിധിക്കുള്ളില്‍ സ്ഥിരവും താത്കാലികവുമായ നിര്‍മാണം നിരോധിച്ചുള്ള കളക്ടറുടെ ഉത്തരവ് കാറ്റില്‍പ്പറത്തിയാണ് പുതിയ കെട്ടിടങ്ങള്‍ ഉയരുന്നത്. ആലിയിറക്കം കുന്നുകളില്‍പ്പെടുന്ന പെരുംകുളം ചുടുകാട് ഭാഗത്താണ് നിര്‍മാണം നടക്കുന്നത്. പില്ലര്‍ വാര്‍ത്തശേഷം കോണ്‍ക്രീറ്റ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. തീരത്തുനിന്നും നോക്കിയാല്‍ കുന്നിന് മുകളില്‍ കാണാവുന്ന നിലയിലാണ്. കോസ്റ്റല്‍ റെഗുലേഷന്‍ സോണ്‍ നിയമം ലംഘിച്ചും പെര്‍മിറ്റില്ലാതെയുമാണ് നിര്‍മാണം. സംഭവം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സ്റ്റോപ്പ്‌മെമ്മോ നില്‍കി നിര്‍മാണം നിര്‍ത്തിവയ്പിച്ചതായി നഗരസഭാ സെക്രട്ടറി പറഞ്ഞു. പാപനാശംകുന്ന് വ്യാപകമായി ഇടിഞ്ഞതിനെത്തുടര്‍ന്ന് 2013ലാണ് കുന്നിന് മുകളിലെ അനധികൃത കെട്ടിടനിര്‍മാണം കളക്ടര്‍ നിരോധിച്ചത്. 100 മീറ്റര്‍ പരിധിക്കുള്ളില്‍ വാഹനഗതാഗതവും തടഞ്ഞിരുന്നു.രാഷ്ട്രീയനേതൃത്വത്തിന്റെ പിന്തുണയോടെയാണ് നിര്‍മാണങ്ങളെന്ന് ആക്ഷേപമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.