പത്തനാപുരം: വാഹനപരിശോധനയ്ക്കിടെ അമിതവേഗതയിലെത്തിയ ഇരുചക്രവാഹനമിടിച്ച് പോലീസ് ഉദ്ധ്യോഗസ്ഥന്റെ കാലിന് ഗുരുതര പരിക്കേറ്റു. പത്തനാപുരം പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ സുനില്‍ കുമാറി(45)നാണ് ഗുരുതരമായി പരിക്കേറ്റത്. സംഭവത്തില്‍ മുളളൂര്നിരപ്പ് സ്വദേശി രതീഷ്, പത്തനാപുരം സ്വദേശി അനില്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.ഇവര്‍ അമിതമായി മദ്യപിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഇടത് കാലിന് ഗുരുതരമായി പരിക്കേറ്റ സുനില്‍ കുമാറിനെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിടവൂര്‍ പട്ടാഴി റോഡില്‍ വച്ച് ഇന്നലെ രാത്രി 8 മണിക്കാണ് അപകടം സംഭവിച്ചത് .അമിതവേഗതയില്‍ മദ്യപിച്ച് എത്തിയ ബൈക്ക് യാത്രികര്‍ പരിശോധനയ്ക്കായി കൈകാണിച്ച സുനില്‍ കുമാറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഇവരെ പിന്തുടര്ന്ന് പിടികൂടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: