മോഷണക്കേസുകളിലെ പ്രതി അറസ്റ്റില്‍

Sunday 9 July 2017 9:10 pm IST

ഇരിങ്ങാലക്കുട: അമ്പതോളം മോഷണ കേസുകളില്‍ പ്രതിയായ മദ്ധ്യവയസ്‌ക്കനെ ഇരിങ്ങാലക്കുട പോലിസ് അറസ്റ്റ് ചെയ്തു. കോടാലി മുരിക്കിങ്ങല്‍ ആളൂപറമ്പില്‍ ഉടുമ്പ് സുരേഷ് എന്ന സുരേഷ് (48)നെയാണ് കഴിഞ്ഞ ദിവസം രാത്രി ഇരിങ്ങാലക്കുട സി.ഐ എം.കെ സുരേഷ് കുമാറും സംഘവും അവിട്ടത്തൂരില്‍ നിന്നും പിടികൂടിയത്. കടുപ്പശ്ശേരി കോക്കാട്ടി വീട്ടില്‍ ജോണ്‍സന്‍ എന്നയാളുടെ ഫാം ഹൗസില്‍ നിന്നും അമ്പത് കിലോയോളം ജാതിക്കയും മറ്റും മോഷണം പോയിരുന്നു. ഇതിനെതിരെ ലഭിച്ച പരാതിയെ തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വെള്ളിക്കുളങ്ങര പോലിസ് സ്‌റ്റേഷന്‍ പരിധിയില്‍ മോഷണ കേസില്‍ പെട്ട് ജയിലിലായിരുന്ന പ്രതി ഏതാനും ദിവസം മുമ്പാണ് ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. പെയിന്റിംഗ് തൊഴിലാളിയായ ഇയാള്‍ ജോലിക്ക് പോകുന്ന വീടുകള്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ മോഷണം നടത്തിയിരിക്കുന്നത്. വിവിധ സ്റ്റേഷനുകളിലായി ഇയാള്‍ക്കെതിരെ അമ്പതോളം മോഷണകേസുകള്‍ നിലവിലുണ്ട്. 12ഓളം മോഷണ കേസുകളില്‍ ശിക്ഷിക്കപ്പെട്ട് ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.