ചാലക്കുടി: തുമ്പൂര്‍മൂഴി പാര്‍ക്കില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങളില്‍ അപാകതയെന്നാരോപണം. തൂക്ക് പാലത്തിലേക്ക് പോകുന്ന ചവിട്ടുപ്പടികള്‍, നടപ്പാതകള്‍, മതിലുകള്‍, തുടങ്ങിയവ പൊട്ടിപ്പൊളിഞ്ഞു തുടങ്ങി.
ലക്ഷങ്ങള്‍ മുടക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് ശേഷമാണ് ഈ അവസ്ഥ. കരിങ്കല്‍ കൊണ്ട് നിര്‍മ്മിച്ച അര ഭിത്തി പൊളിഞ്ഞു വീഴാറായി. നിര്‍മ്മാണത്തിലെ അപാകതയാണ് ഇവ പൊട്ടിപ്പൊളിയുവാന്‍ കാരണമെന്ന് പറയപ്പെടുന്നു.
ദിനം പ്രതി നൂറ് കണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന പൊട്ടിപ്പൊളിഞ്ഞ നടപ്പാതയും മറ്റും അപകടം ക്ഷണിച്ചു വരുത്തുന്നു. ലക്ഷങ്ങളാണ് ഓരോ വര്‍ഷവും വികസനത്തിനായി ഇവിടെ ചിലവാക്കുന്നത്. എന്നാല്‍ അറ്റകുറ്റ പണികള്‍ നടത്തുവാന്‍ തയ്യാറാകാത്തത് കാരണം നേരത്തേ നടത്തിയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ നശിച്ചു കൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: