ഭോപ്പാല്‍: കാളയെക്കൊണ്ടുവരാന് പണമില്ലാത്തതിനാല്‍ പെണ്മക്കളെ ഉപയോഗിച്ച് കൃഷി നിലം ഉഴുതു. മധ്യപ്രദേശ് സെഹോര്‍ ജില്ലയില്‍ ബസന്ത്പുര്‍ പന്ഗ്രിയിലാണ് സംഭവം.
കൃഷി ആരംഭിക്കാനുള്ള സമയം അതിക്രമിച്ചപ്പോള്‍ നിലം ഉഴാനുള്ള കാളയെ കൊണ്ടുവരാനുള്ള പണം കണ്ടെത്താന്‍ സാധിക്കാത്തതിനെ തുടര്‍ന്നാണ് ഈ കര്ഷകന് സ്വന്തം മക്കളെ ഉപയോഗിച്ച് നിലം ഉഴാന് തീരുമാനിക്കുകയായിരുന്നു.
സാമൂഹ്യ മാധ്യമങ്ങളില്‍ മക്കളെ കൊണ്ട് നിലം ഉഴുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയതോടെ ഇവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഇവര്‍ക്ക് സഹായം നല്‍കാമെന്ന് അറിയിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: