അടിമാലി: പത്രവിതരണത്തിനിടെ ഏജന്റിന് അജ്ഞാത വാഹനമിടിച്ച് ഗുരതരമായി പരിക്കേറ്റു.
അടിമാലി പൊളിഞ്ഞപാലം പളളിതാഴത്ത് കുഞ്ഞ് മുഹമ്മദ്(35)നാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ 5.30 ന് അടിമാലി എസ്.എന്‍.പടിക്കല്‍ വെച്ചാണ് അപകടം. സാരമായി പരിക്കേറ്റ കുഞ്ഞുമുഹമ്മദിനെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബൈക്കില്‍ പത്രവിതരണം നടത്തുന്നതിനിടെ അമിത വേഗത്തിലെത്തിയ ഒട്ടോ റിക്ഷ ഇടിച്ചാണ് അപകടം. ഇടിച്ചിട്ട ശേഷം ഓട്ടോ നിര്‍ത്താതെ പോവുകയായിരുന്നു. സാരമായി പരിക്കേറ്റ് റോഡുവക്കില്‍ കിടന്ന കുഞ്ഞുമുഹമ്മദിനെ ഇതുവഴിവന്ന വാഹനത്തിലെ യാത്രക്കാര്‍ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: