ജോലി വാഗ്ദാനം നല്‍കി പണം തട്ടി

Sunday 9 July 2017 9:54 pm IST

കാഞ്ഞങ്ങാട്: ഉക്രയിനില്‍ കപ്പലില്‍ ജോലി വാഗ്ദാനം നല്‍കി വിസ തരാമെന്ന് വാഗ്ദാനം നല്‍കി പണം തട്ടിയതിന് രാജസ്ഥാന്‍ സ്വദേശികള്‍ക്കെതിരെ പോലീസ് കേസെടുത്തു. പുഞ്ചാവി കടപ്പുറത്തെ സുരേഷിന്റെ മകന്‍ രാഹുലിന്റെ പരാതിയില്‍ രാജസ്ഥാന്‍ സ്വദേശികളായ പ്രകാശ് രാജ് പുത്ത്, സുജിത്ത് എന്നിവരുടെ പേരിലാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. കപ്പല്‍ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് രാഹുലില്‍ നിന്നും 90,000 രൂപ വീതംപ്രതികള്‍ കൈപ്പറ്റിയത്. 30,000 രൂപ വീതം മൂന്നു തവണകളിലായാണ് പണം നല്‍കിയത്. പിന്നീട് പ്രകാശ് രാജുമായി മൊബൈലില്‍ ബന്ധപ്പെട്ടുവെങ്കിലും മറുപടിയൊന്നും ലഭിക്കാത്തതിനെ തുര്‍ന്നാണ് രാഹുല്‍ ഹോസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയത്. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ടാണ് രാഹുല്‍ ഇവരുമായി അടുപ്പത്തിലായത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.