ധനമന്ത്രിയുടെ പ്രഖ്യാപനം കഥയറിയാതെ; കോഴി കര്‍ഷകര്‍

Sunday 9 July 2017 9:51 pm IST

ബത്തേരി: രാജ്യത്ത് ഏകീകൃത നികുതി സ മ്പ്രദായം നിലവില്‍ വന്നതോടെ കോഴി ഇറച്ചി വില കിലോഗ്രാമിന് 87 രൂപയായി നിജപ്പെടുത്തണമെന്ന സംസ്ഥാന ധനമന്ത്രിയുടെ പ്രഖ്യാപനം ഈ മേഖലയിലെ വസ്തുതകള്‍ പഠിക്കാതെ നടത്തിയതാണെന്നും ഇത് തിരുത്തണമെന്നും ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ ആവശ്യപ്പെട്ടു. കോഴി കുഞ്ഞിന് ഒന്നിന് 41-48 രൂപയാണ് ഇന്നത്തെ വിപണിവില. നാല്പത് ദിവസം കൊണ്ട് രണ്ട് കിലോ തൂക്കം വരുന്ന ഒരു കോഴിക്ക് 172 രൂപ ചെലവ് വരുന്നുണ്ട്. ഈ കണക്ക് പ്രകാരം ഒരു കിലോ കോഴിക്ക് 86 രൂപ കര്‍ഷകന് മുടക്ക് വരുന്നുണ്ട്.ഫാമില്‍ നിന്ന് വിപണന കേന്ദ്രങ്ങളില്‍ എത്തിക്കാന്‍ വരുന്ന വാഹന വാടക, വില്‍പ്പനക്കാരന്റെ കൂലി കടയുടെ വാടക എന്നിവ കൂടി വരുമ്പോള്‍ പതിനഞ്ച് രൂപ കൂടി ഇതിനോട് ചേര്‍ക്കണം. ഒരു കിലോ കോഴി ഇറച്ചികിട്ടണ മെങ്കില്‍ 1.6 കിലോ കോഴി വേണം.വസ്തുതകള്‍ ഇതായിരിക്കെ ഇതൊന്നും പരിഗണിക്കാതെ മന്ത്രി നടത്തിയ വില പ്രഖ്യാപനം വ്യാപാരികളും ഉപഭോക്താക്കളുമായി സംഘര്‍ത്തിന് കാരണമാവുകയാണ്. കോഴിതീറ്റയും കോഴികുഞ്ഞുങ്ങളേയും സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും എങ്കില്‍ മാത്രമേ വില നിയന്ത്രിക്കാന്‍ കഴിയൂ എന്നും ഇവര്‍ വ്യക്തമാക്കി.പത്ര സമ്മേളനത്തില്‍ വയനാട് പൗള്‍ട്രി ഫാം അസ്സോസിയേഷന്‍ ഭാരവാഹികളായ സുജിത്ത് പുത്തേത്ത്,വി.എം.സുനില്‍,പി.ജോര്‍ജ്ജ്,വി.എ.തന്‍സീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.