കോഴിക്കോട്: ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് സമരം നടത്തുന്ന നഴ്സുമാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബേബി മെമ്മോറിയല്‍ ആശുപത്രിയിലേക്ക് യുവമോര്‍ച്ച മാര്‍ച്ച് നടത്തി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ് ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്. പ്രഫുല്‍ കൃഷ്ണന്, സംസ്ഥാനസമിതി അംഗം സുധീര്‍ കുന്ദമംഗല്ലം, ജില്ലാ വൈസ്പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, ജില്ലാ ജനറല്‍സെക്രട്ടറിമാരായ ബി. ദിപിന്, പി. ഹരീഷ് എന്നിവര്‍ സംസാരിച്ചു.
രാജേഷ്, ഷാലു ഇരഞ്ഞിയില്‍, അനൂപ്, സിനൂബ് രാജ്, സനൂപ്, വിവേക് കുന്നത്ത്, സംഗീത്, ജിതിന്, സജിത്ത്, രഗീലേഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി. കലക്ട്രേറ്റിന് മുന്നിലെ നഴ്സുമാരുടെ സമരപന്തലും യുവമോര്‍ച്ച നേതാക്കള്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: