കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് ആഗസ്റ്റ് 12, 19 ന്

Sunday 9 July 2017 10:13 pm IST

ലോവര്‍, അപ്പര്‍ പ്രൈമറി, ഹൈസ്‌കൂള്‍ അധ്യാപകയോഗ്യതാ നിര്‍ണ്ണയ പരീക്ഷയായ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ് (കെ-ടെറ്റ്) ആഗസ്റ്റ് 12, 19 തീയതികളില്‍ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ നടക്കും. പരീക്ഷാഭവനാണ് പരീക്ഷ നടത്തുന്നത്. അധ്യാപന അഭിരുചിയും കഴിവും നിലവാരവുമൊക്കെ നിര്‍ണ്ണയിക്കപ്പെടുന്നതിനാണ് പരീക്ഷ. നാല് വിഭാഗങ്ങളായാണ് പരീക്ഷ നടത്തുക. വിഭാഗം-ഒന്ന്- ലോവര്‍പ്രൈമറി ക്ലാസുകള്‍; വിഭാഗം രണ്ട്- അപ്പര്‍പ്രൈമറി ക്ലാസുകള്‍; വിഭാഗം മൂന്ന്- ഹൈസ്‌കൂള്‍ ക്ലാസുകള്‍; വിഭാഗം നാല്- ഭാഷാ അധ്യാപകര്‍- അറബി, ഹിന്ദി, സംസ്‌കൃതം, ഉറുദു- യുപി തലംവരെ ആന്റ് സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍ (ആര്‍ട്ട് ആന്റ് ക്രാഫ്റ്റ്, കായിക അധ്യാപകര്‍). ഒന്നും രണ്ടും വിഭാഗത്തിലേക്കുള്ള 'കെ-ടെറ്റ്' പരീക്ഷകള്‍ ആഗസ്റ്റ് 12 ശനിയാഴ്ച യഥാക്രമം രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 മണിവരെയും ഉച്ചക്ക് ശേഷം 2 മുതല്‍ 4.30 മണിവരെയും നടത്തും. മൂന്നും നാലും വിഭാഗത്തിലേക്കുള്ള പരീക്ഷകള്‍ ആഗസ്റ്റ് 19 ശനിയാഴ്ച യഥാക്രമം രാവിലെ 11 മുതല്‍ 1.30 മണിവരെയും ഉച്ചക്ക് ശേഷം 2.30 മുതല്‍ 5 മണിവരെയും നടത്തും. ഓരോ വിഭാഗത്തിനും രണ്ടര മണിക്കൂര്‍ വീതം സമയം ലഭ്യമാകും. യോഗ്യത: കെ-ടെറ്റില്‍ പങ്കെടുക്കുന്നതിന് പ്രായപരിധിയില്ല. ഓരോ വിഭാഗത്തിലും അപേക്ഷിക്കാനുള്ള യോഗ്യതകള്‍ ചുവടെ- വിഭാഗം-1: 45 % മാര്‍ക്കോടെ ഹയര്‍ സെക്കന്‍ഡറി/തത്തുല്യ പരീക്ഷയും ടിടിസി/ഡിഎഡ് പരീക്ഷയും പാസായിരിക്കണം. വിഭാഗം-2: ബിഎ/ബിഎസ്‌സി/ബികോം ബിരുദവും ഡിഎഡ്/ടിടിസിയും ഉണ്ടാകണം. അല്ലെങ്കില്‍ 45 % മാര്‍ക്കോടെ ബിഎ/ബിഎസ്‌സി/ബികോം ബിരുദവും ബിഎഡും ഉണ്ടായിരിക്കണം. വിഭാഗം-3: പരീക്ഷ ഹൈസ്‌കൂള്‍ അസിസ്റ്റന്റ് മലയാളം ഇംഗ്ലീഷ്, ഹിന്ദി, സംസ്‌കൃതം, തമിഴ്, കന്നഡ, അറബി, ഉറുദു, സോഷ്യല്‍ സയന്‍സ്, ഫിസിക്കല്‍ സയന്‍സ്, നാച്വറല്‍ സയന്‍സ്, ഗണിതശാസ്ത്രം വിഷയങ്ങള്‍ക്കാണ്. മെയിന്‍/സബ്‌സിഡിയറി പേപ്പറുകള്‍ക്ക് 45 % മാര്‍ക്കോടെ ബിഎ/ബിഎസ്‌സി/ബികോം ബിരുദവും അതേ വിഷയത്തിലുള്ള ബിഎഡ് ബിരുദവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. വിഭാഗം-4: യുപി തലംവരെയുള്ള അറബി, ഹിന്ദി, സംസ്‌കൃതം, ഉറുദു സ്‌പെഷ്യലിസ്റ്റ് അധ്യാപകര്‍, കായിക അധ്യാപകര്‍ (ഹൈസ്‌കൂള്‍ തലംവരെ); ആര്‍ട്ട് ആന്റ് ക്രാഫ്റ്റ് അധ്യാപകര്‍ക്കായുള്ള ഈ യോഗ്യതാ പരീക്ഷയില്‍ പങ്കെടുക്കുന്നതിന് കേരള എഡ്യൂക്കേഷന്‍ ആക്ട് ആന്റ് റൂള്‍സില്‍ ചാപ്റ്റര്‍ XXXI- ല്‍ പ്രതിപാദിക്കുന്ന യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയില്‍ പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും 5 % മാര്‍ക്കിളവുണ്ട്. ഒബിസി/ഒഇസി കാര്‍ക്ക് 3 % മാര്‍ക്കിളവ് ലഭിക്കും. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. പരീക്ഷാഫീസ് ജനറല്‍ വിഭാഗത്തിന് 500 രൂപ. പട്ടികജാതി/വര്‍ഗ്ഗക്കാര്‍ക്ക് 250 രൂപ മതി. അപേക്ഷ ഓണ്‍ലൈനായി www.keralapareekshab havan.in, www.bpekerala.in എന്നീ വെബ്‌സൈറ്റില്‍ 'K.TET 2017' എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജൂലൈ 18 നകം സമര്‍പ്പിക്കേണ്ടതാണ്. സമഗ്രവിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസ് ഇതേ വെബ്‌സൈറ്റിലുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.