ശ്രദ്ധിക്കാന്‍

Sunday 9 July 2017 10:10 pm IST

  • കേരളത്തിലെ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകളിലെയും സ്വകാര്യ സ്വാശ്രയ നഴ്‌സിംഗ് കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളിലെയും 2017-18 വര്‍ഷത്തെ എംഎസ്‌സി നഴ്‌സിംഗ് കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ ജൂലൈ 30 ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കും. അംഗീകൃത നഴ്‌സിംഗ് ബിരുദക്കാര്‍ക്ക് പ്രവേശനപരീക്ഷയില്‍ പങ്കെടുക്കാം. താല്‍പര്യമുള്ളവര്‍ക്ക് എന്‍ട്രന്‍സ് പരീക്ഷാ കമ്മീഷണറുടെ വെബ്‌സൈറ്റില്‍ ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജുകളിലായി ആകെ 120 സീറ്റുകള്‍. മെഡിക്കല്‍ സര്‍ജിക്കല്‍ നഴ്‌സിംഗ്, കമ്യൂണിറ്റി ഹെല്‍ത്ത് നഴ്‌സിംഗ്, ചൈല്‍ഡ് ഹെല്‍ത്ത് നഴ്‌സിംഗ്, ഒബ്‌സ്‌റ്റെട്രിക്‌സ് ആന്റ് ഗൈനോക്കോളജി നഴ്‌സിംഗ്, മെന്റല്‍ ഹെല്‍ത്ത് നഴ്‌സിംഗ് എന്നിവ സ്‌പെഷ്യലൈസേഷനുകളാണ്. രണ്ടുവര്‍ഷമാണ് എംഎസ്‌സി നഴ്‌സിംഗ് പഠന കാലാവധി. ഗവണ്‍മെന്റ് കോളേജില്‍ വാര്‍ഷിക ട്യൂഷന്‍ ഫീസ് 28000 രൂപ. എന്നാല്‍ സ്വാശ്രയ കോളേജുകളിലെ ഗവണ്‍മെന്റ് മെരിറ്റ് സീറ്റിലെ വാര്‍ഷിക ട്യൂഷന്‍ ഫീസ് ഒന്നര ലക്ഷം രൂപയാണ്. www.cee.kerala.gov.in, www.cee-kerala.org.
  • കേരളത്തിലെ സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലും സ്വാശ്രയ ഫാര്‍മസി കോളേജുകളിലെ സര്‍ക്കാര്‍ മെരിറ്റ് സീറ്റുകളിലും 2017-18 വര്‍ഷത്തെ എംഫാം, ഫാം ഡി കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് GPAT 2017 യോഗ്യത നേടിയവര്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 55 % മാര്‍ക്കില്‍ കുറയാതെ അംഗീകൃത ബിഫാം ബിരുദമെടുത്തവരാകണം. എസ്‌സി/എസ്ടിക്കാര്‍ക്ക് 50 % മതി. ജൂലൈ 12 വരെ അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കും.-www. cee.kerala.gov.in, www.cee-kerala.org.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.