തപസ്യ സംസ്ഥാന സമ്മേളനം സമാപിച്ചു

Sunday 9 July 2017 11:03 pm IST

തപസ്യ സംസ്ഥാന സമ്മേളന വേദിയില്‍ ദുര്‍ഗ്ഗാദത്ത പുരസ്‌കാരം ശ്രീജിത്ത് മൂത്തേടത്തിന് എസ്. രമേശന്‍ നായരും പി. നാരായണക്കുറുപ്പും ചേര്‍ന്ന് സമ്മാനിക്കുന്നു.

തൃശൂര്‍: തപസ്യ കലാസാഹിത്യവേദിയുടെ സംസ്ഥാന സമ്മേളനത്തിന് സമാപനം. തൃശൂര്‍ വിവേകോദയം ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ സംസ്‌കാര്‍ ഭാരതി അഖിലേന്ത്യ സഹസംഘടനാ സെക്രട്ടറി പി. കൃഷ്ണമൂര്‍ത്തി സംഘടനാവൃത്തം ഉദ്ഘാടനം ചെയ്തു.

തപസ്യ സംസ്ഥാന പ്രസിഡന്റ് എസ്. രമേശന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിങ്് പ്രസിഡന്റ് പ്രൊഫ.പി.ജി. ഹരിദാസ്, രക്ഷാധികാരി ആര്‍. സഞ്ജയന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി സി. രജിത് കുമാര്‍, കെ. ലക്ഷ്മി നാരായണന്‍,പി.കെ. രാമചന്ദ്രന്‍, സതീഷ് ബാബു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സംസ്ഥാന, ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ട് അവതരണവും അവലോകനവും നടന്നു.

സമാപന സമ്മേളനത്തില്‍ എസ്. രമേശന്‍ നായര്‍ അധ്യക്ഷത വഹിച്ചു. യുവ സാഹിത്യകാരന്‍ ശ്രീജിത്ത് മൂത്തേടത്തിന് ദുര്‍ഗ്ഗാദത്ത പുരസ്‌കാരം രമേശന്‍ നായരും കവി പി. നാരായണക്കുറുപ്പും ചേര്‍ന്ന് സമ്മാനിച്ചു. പുരസ്‌കാര ജേതാവിനെ പി. കൃഷ്ണമൂര്‍ത്തി പൊന്നാടയണിച്ചു. സാഹിത്യകാരന്‍ ശ്രീശൈലം ഉണ്ണികൃഷ്ണന്‍ ദുര്‍ഗ്ഗാദത്ത അനുസ്മരണം നടത്തി.

തപസ്യ സംസ്ഥാന സഹസംഘടനാ സെക്രട്ടറി സി.സി.സുരേഷ്, ആര്‍. സഞ്ജയന്‍, സംസ്ഥാന സമിതിയംഗം രമ, ശ്രീദേവി, ശ്രീജിത്ത് മൂത്തേടത്തിന്റെ മാതാവ് ഒ.കെ. നളിനി എന്നിവര്‍ പങ്കെടുത്തു. കവി ദുര്‍ഗ്ഗാദത്തന്‍ ഭട്ടതിരിപ്പാടിന്റെ മക്കളും മറ്റു കുടുംബാംഗങ്ങളും ചടങ്ങിന് സാക്ഷ്യം വഹിക്കാനെത്തിയിരുന്നു. തപസ്യ ആലപ്പുഴ ജില്ലാ അധ്യക്ഷനും കാഥികനുമായ ആര്യാട് വല്ലഭദാസിനെ ചടങ്ങില്‍ ആദരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.