ചെറുപുഴ: റോഡുകളുടെ തകര്‍ച്ചയില്‍ പ്രതിഷേധിച്ച് ബിജെപി-ബിഡിജെഎസ് സഹനസമരം. മലയോര മേഖലയിലെ പ്രധാന റോഡുകള്‍ തകര്‍ന്ന് കുണ്ടും കുഴിയുമായി കാല്‍നട യാത്രപോലും ദുഷ്ക്കരമായ അവസ്ഥയിലാണ് വേറിട്ട സമരവുമായി എന്‍ഡിഎ സഖ്യം മുന്നോട്ട് പോകുന്നത്. കുണ്ടംതടം റോഡരികില്‍ വെയിലും മഴയുമേറ്റ് രാവിലെ മുതല്‍ വൈകുന്നേരം വരെ ഇരുന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ പ്രദേശവാസികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടുള്ള സമരം ബിഡിജെഎസ് ജില്ലാ പ്രസിഡണ്ട് വി.പി.ദാസന് ഉദ്ഘാടനം ചെയ്തു. വര്‍ഷങ്ങളായി സിപിഎം എംഎല്‍എയും എംപിയും പ്രതിനിധീകരിക്കുന്ന പയ്യന്നൂര്‍ മണ്ഡലത്തില്‍ പ്രധാനറോഡുകളെല്ലാം തകര്‍ന്നിട്ടും പ്രശ്നപരിഹാരം കാണാതെ അന്തമായ രാഷ്ട്രീയ പ്രചരണം നടത്തുകയാണ് എല്‍ഡിഎഫ് ഭരണകൂടം. കഴിഞ്ഞ പത്തു വര്‍ഷക്കാലമായി യാതൊരു അറ്റകുറ്റപ്പണിയും നടത്താത്ത ഈ റോഡുകളുടെ ശാപമോക്ഷത്തിനായി ശക്തമായ സമരത്തിന് തയ്യാറാകുമെന്ന് വി.പി.ദാസന് പറഞ്ഞു. ബിജെപി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് മോഹനന് പാലങ്ങാടന്‍ അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ വൈസ് പ്രസിഡണ്ട് രൂപേഷ് തൈവളപ്പില്‍, ബിഡിജെഎസ് ജില്ലാ വൈസ് പ്രസിഡണ്ട് വി. ആര്.സുനില്‍, എം.കെ.മുരളി, കൊടക്കല്‍ ദാമോദരന്‍, എസ്സിഎസ്ടി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് കെ.കെ.സുകുമാരന്‍, രാജു ചൂണ്ട, പി.കുഞ്ഞപ്പന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: