ഇരിട്ടി: ഇരിട്ടി-കൂട്ടുപുഴ അന്തര്‍സംസ്ഥാന പാതയില്‍ കുന്നോത്ത് സ്കൂളിന് സമീപം മരം കടപുഴകി വീണ് ഒരു മണിക്കൂറോളം നേരം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ ഉച്ചക്ക് മൂന്നു മണിയോടെ റോഡരികിലെ കൂറ്റന്‍ മരം റോഡിലേക്ക് വീഴുകയായിരുന്നു. ഈ സമയത്ത് റോഡില്‍ വാഹനങ്ങളോ കാല്‍നട യാത്രക്കാരോ ഇല്ലാതിരുന്നത് മൂലം വന്‍അപകടം ഒഴിവായി. ഇരിട്ടിയില്‍ നിന്നും സ്റ്റേഷന് ഓഫീസര്‍ ജോണ്സണ് പീറ്റരുടെ നേതൃത്വത്തില്‍ എത്തിയ അഗ്നിരക്ഷാസേന മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. വൈദ്യുതി ലൈന്‍ തകര്‍ന്നതിനാല്‍ മേഖലയിലെ വൈദ്യുതി ബന്ധങ്ങളും താറുമാറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: