കണ്ണൂര്‍: പങ്കാളിത്ത പെന്ഷന് റദ്ദ് ചെയ്യുക, ചികിത്സാ പദ്ധതി പെന്ഷന് സംഘടനകളുമായി ചര്‍ച്ച ചെയ്ത് നടപ്പിലാക്കുക, പെന്ഷന് പരിഷ്കരണത്തിന്റെ മൂന്ന് ഘടു ഒറ്റത്തവണയായി നല്‍കുക, മുതിര്‍ന്ന പെന്‍ഷന്‍കാര്‍ക്ക് അധികം പെന്ഷന് നല്‍കുക, ഒരു മാസത്തെ പെന്ഷന് തുല്യമായ തുക ഉത്സവബത്തയായി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്റെ ആഭിമുഖ്യത്തില്‍ 27 ന് നടക്കുന്ന കലക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് കണ്ണൂര്‍ കോര്പ്പറേഷന് നോര്‍ത്ത് ഡിവിഷന് കണ്വെന്ഷന് തീരുമാനിച്ചു. കെ.കൃഷ്ണന് ഉദ്ഘാടനം ചെയ്തു. എ.ചന്ദ്രന് അധ്യക്ഷത വഹിച്ചു. ഇ.മുകുന്ദന്, എം.വി.രാമചന്ദ്രന്, എ.ലക്ഷ്മണന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: