ജ്യോതിഷ പ്രതിഭാ പുരസ്‌കാര സമര്‍പ്പണം നടത്തി

Sunday 9 July 2017 10:44 pm IST

മയ്യില്‍: മയ്യില്‍ കെ.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ സ്മാരക ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ജ്യോതിഷ വാചസ്പതി കെ.വി.കുഞ്ഞിരാമന്‍ മാസ്റ്റര്‍ പത്താം ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും ജ്യോതിഷ പ്രതിഭാ പുരസ്‌കാരസമര്‍പ്പണം, കവിയരങ്ങ്, അക്ഷരശ്ലോകസദസ്സ് എന്നിവ നടന്നു. പുരസ്‌കാര സമര്‍പ്പണം മലയാളം സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.കെ.എം.ഭരതന്‍ നിര്‍വ്വഹിച്ചു. ഡോ.ഇ.എന്‍.ഈശ്വരന്‍ പുരക്‌സാരം ഏറ്റുവാങ്ങി. ഡോ.സി.ശശിധരന്‍ അധ്യക്ഷത വഹിച്ചു. കെ.പി.കേശവന്‍ മാസ്റ്റര്‍ അനുസ്മരണ പ്രഭാഷണവും പി.പി.ശശികുമാര്‍ സാംസ്‌കാരിക പ്രഭാഷണവും നടത്തി. എസ്എസ്എല്‍സി പരീക്ഷയില്‍ സംസ്‌കൃതത്തില്‍ എ പ്ലസ് നേടിയ കുട്ടികളെ കെ.വി.യശോദ ടീച്ചര്‍ അനുമോദിച്ചു. എം.രവി, ഐറിഷ് ആറാംകോട്ടം, സി.കെ.ഗോവിന്ദന്‍ മാസ്റ്റര്‍, ഒ.എം.മധുസൂദനന്‍, മലപ്പട്ടം ഗംഗാധരന്‍, എ.വി.പാര്‍ത്ഥസാരഥി, ഇ.എന്‍.ഈശ്വരന്‍, പി.സി.രാധാകൃഷ്ണന്‍, ഡോ.കെ.രാജഗോപാലന്‍ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് അക്ഷരശ്ലോക സദസ്സ്, കവിയരങ്ങ് എന്നിവയുമുണ്ടായി. കവിയരങ്ങ് ഡോ.സി.കെ.മോഹനന്റെ അധ്യക്ഷതയില്‍ ഡോ.എ.എസ്.പ്രശാന്ത് കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.