രാമപുരം: പാലാ – തൊടുപുഴ റോഡില്‍ ഇന്നലെ രാവിലെ ആറുമണിയ്ക്ക് കാഞ്ഞങ്ങാട്ട് നിന്ന് മുണ്ടക്കയത്തേയ്ക്ക് പോവുകയായിരുന്ന ദീര്‍ഘദൂര ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ഡ്രൈവര്‍ മുഴൂര്‍ സ്വദേശി സണ്ണി(45)ക്ക് പരിക്ക് പറ്റി കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. വെളുപ്പിന് അപകടം ഉണ്ടാകുമ്പോള്‍ യാത്രക്കാര്‍ നല്ല ഉറക്കത്തിലായിരുന്നു. യാത്രക്കാര്‍ക്ക് ആറുപേര്‍ക്ക് നിസ്സാര പരിക്ക് പറ്റി. പിഴക് പാലത്തിന് സമീപം ഏതാനും നാളുകള്‍ക്ക് മുമ്പ് പിക്ക്അപ്പ് വാന്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക് പറ്റിയിരുന്നു.
റോഡിന്റെ നിര്‍മ്മാണഘട്ടത്തില്‍ പിഴക് പാലത്തിലെ പണികളില്‍ അലൈമെന്റ് മാറ്റിയതാണ് അപകടങ്ങള്‍ക്ക് കാരണമെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ദിവസം കുറിഞ്ഞി കവലയില്‍ അപകടമുണ്ടായതിന്റെ നടുക്കം തീരുന്നതിന് മുന്‍പാണ് വീണ്ടും ബസ് അപകടം ഉണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: