ഏറ്റുമാനൂര്‍: സ്വകാര്യ ബസ് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റ് തകര്‍ത്തു. ഇന്നലെ രാവിലെ 6 മണിയോടു കൂടി എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. കണക്കാരി പള്ളിപ്പടിയില്‍ വച്ച് കെഎസ്ആര്‍റ്റിസിയെ മറികടക്കുവാന്‍ ശ്രമിക്കുന്നതിനടെ നിയന്ത്രണംവിട്ട ബസ് വൈദ്യുതി പോസ്റ്റും മതിലും തകര്‍ത്താണ് നിന്നത്.
ഞായറാഴ്ചയായതിനാല്‍ യാത്രക്കാര്‍ കുറവായിരുന്നു. 11കെ.വി ലൈന്‍ വലിച്ചിട്ടുള്ള പോസ്റ്റാണ് ഇടിച്ചു തകര്‍ക്കപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരുക്കുപറ്റിയ കണ്ടക്ടറെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. കെഎസ്ഇബി ഏറ്റുമാനൂര്‍ സെക്ഷനിലെ ജീവനക്കാരും, കോട്ടയത്തുനിന്നും അഗ്നിസംരക്ഷണ സേനയും എത്തിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. ഏറ്റുമാനൂര്‍-തലയോലപ്പറമ്പ് റൂട്ടില്‍ വൈറ്റിലക്ക് സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ അമിതവേഗതയിലാണ് പോകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: