കൊല്ലം: വീടും വിദ്യാലയവും ലഹരി മുക്തമാകണമെന്ന് ബാലഗോകുലം സംസ്ഥാന സമ്മേളന പ്രമേയം. ഇന്നത്തെ കുട്ടികള്‍ നാളത്തെ വരദാനങ്ങളും വക്താക്കളുമാണ്. അവര്‍ ബാലപീഡനത്തിനും ലഹരിക്കും അടിമപ്പെട്ടുകൂടാ. കുട്ടിക്ക് നിര്‍ഭയമായി പഠിക്കാനും കളിക്കാനും ചിന്തിക്കുവാനുമുള്ള അവസരങ്ങള്‍ വേണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
പോഷകാഹാരക്കുറവ് അവരെ ഒരു തലത്തിലും അലട്ടുവാന്‍ പാടില്ല. എന്നാല്‍, ഇന്ന് മദ്യവും ലഹരിയും മറ്റും കുട്ടികളെ ദുരൂഹമായി വേട്ടയാടുന്നു. ലഹരി മുക്തമായ വീടും വിദ്യാലയവുമെന്നത് കുട്ടിയുടെ അവകാശമാണ്.
ഈ അവകാശ സംരക്ഷണത്തിന് ആവശ്യമായ സത്വര നടപടികള്‍ കൈക്കൊള്ളണമെന്ന് ബാലഗോകുലം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും മനുഷ്യാവകാശ കമ്മീഷനോടും ബാലാവകാശ കമ്മീഷനോടും, മറ്റ് അധികാര കേന്ദ്രങ്ങളോടും ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: