കോഴി വ്യാപാരികള്‍ കടയടച്ച് പ്രതിഷേധിക്കുന്നു

Monday 10 July 2017 10:59 am IST

പാലക്കാട്: സംസ്ഥാനത്ത് കോഴി വ്യാപാരികള്‍ കടകള്‍ അടച്ച് പ്രതിഷേധിക്കുന്നു. വില കുറയ്ക്കാന്‍ പത്ത് ദിവസം കൂടി സമയം വേണമെന്ന് ചിക്കന്‍ ഡീലേഴ്സ് അസോസിയേഷന്‍ ആവശ്യപ്പെട്ടു. കിലോയ്‌ക്ക് 87 രൂപ നിരക്കിന്‍ ഇന്നു മുതല്‍ കോഴി വില്‍ക്കണമെന്ന സര്‍ക്കാര്‍ നിലപാട് ഒരു തരത്തിലും അംഗീകരിക്കാതിരിക്കാന്‍ കഴിയില്ലെന്നാണ് കോഴി വ്യാപാരികളുടെ നിലപാട്. സർക്കാർ നിർദേശത്തിൽ പ്രതിഷേധിച്ച് സമരം ചെയ്യുന്ന വ്യാപാരികൾ കോഴികളെ തമിഴ്നാട്ടിലേക്ക് കടത്തുന്നു. പൊള്ളാച്ചിയിലെ ഫാമുകളിലേക്ക് കേരളത്തില്‍ നിന്നും കോഴികളെ വ്യാപാരികള്‍ മാറ്റിക്കൊണ്ടിരിക്കുകയാണ്. ചാലക്കുടി, പാലക്കാട് പ്രദേശങ്ങളില്‍ നിന്ന് വന്‍തോതില്‍ കോഴികളെ ഇന്നലെ രാത്രി തന്നെ തമിഴ്നാട്ടിലേക്ക് കടത്തിക്കഴിഞ്ഞു. 110 മുതല്‍ 120 രൂപ വരെ തമിഴ്നാട്ടില്‍ വില ലഭിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇത്രയും നാള്‍ തമിഴ്നാട്ടില്‍ വളര്‍ത്തുന്ന കോഴികളെ കേരളത്തിലെത്തിച്ച് വില്‍പ്പന നടത്തുകയായിരുന്നു പതിവ്. ഞായറാഴ്ച അർദ്ധരാത്രിവരെ ഏകദേശം 4000 കിലോ ഇറച്ചിക്കോഴിയാണ് പാലക്കാട് അതിർത്തി കടന്ന് തമിഴ്‌നാട്ടിലെത്തിയത്. തമിഴ്‌നാട്ടിൽ നിന്നും കൂടുതൽ കോഴികളെ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തൃശൂരിലെ വ്യാപാരികളുടെ യോഗത്തിൽ ഭാരവാഹികൾ അറിയിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.