യുവദമ്പതികള്‍ ആത്മഹത്യ ചെയ്ത നിലയില്‍

Monday 10 July 2017 11:13 am IST

കാസർഗോഡ്: രാജപുരം കോളിച്ചാലിൽ യുവ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കോളിച്ചാൽ സ്വദേശി അനിൽകുമാർ (32), ഭാര്യ ജയലക്ഷ്മി(27) എന്നിവരെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കടബാധ്യതയാണ് ദമ്പതികളെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. അച്ഛനും അമ്മയും മരിച്ചുകിടക്കുന്ന വിവരം ആറു വയസുകാരനായ മകനാണ് പുറം‌ലോകത്തെ അറിയിച്ചത്. അയല്‍‌വാസികള്‍ അറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി മേല്‍‌നടപടികള്‍ സ്വീകരിച്ചു. മൃതദേഹത്തിനു സമീപത്ത് നിന്നും വിഷക്കുപ്പികള്‍ പോലീസ് കണ്ടെടുത്തു. പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഒമ്പത് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. ദേവാനന്ത്, വിഷ്ണു എന്നിവരാണ് മക്കള്‍. നല്ല സാമ്പത്തിക ശേഷിയുള്ള സുനില്‍കുമാറിന്റെ മരണം സംബന്ധിച്ച്‌ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റിട്ട. ബാങ്ക് ഉദ്യോഗസ്ഥനാണ് സുനില്‍ കുമാറിന്റെ പിതാവ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.