ശ്രീനഗര്‍: ജമ്മുകശ്മീരിലെ കുപ്വാര ജില്ലയില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടു ഭീകരരെ സൈന്യം വധിച്ചു. വടക്കന്‍ കശ്മീരിലെ നൗഗാം സെക്ടറിലാണ് ഏറ്റുമുട്ടലുണ്ടായത്.
സംശയകരമായ നിലയിൽ കണ്ടെത്തിയവരോട് കീഴടങ്ങാൻ ആവശ്യപ്പെട്ടപ്പോൾ അവർ സൈന്യത്തെ ആക്രമിക്കുകയായിരുന്നു. തുടർന്നാണ് സൈന്യം പ്രത്യാക്രമണം നടത്തിയത്. ആക്രമണത്തിനിടെ രക്ഷപ്പെട്ട ഭീകരർ വനത്തിനുള്ളിലേക്ക് കയറിയതായും സൈന്യം സംശയിക്കുന്നുണ്ട്. ഇവർക്ക് വേണ്ടി തെരച്ചിൽ തുടരുകയാണ്.
ഇന്നലെ പൂഞ്ച് മേഖലയില്‍ നിയന്ത്രണ രേഖയില്‍ ഉണ്ടായിരുന്ന പാകിസ്ഥാന് പോസ്റ്റുകള്‍ ഇന്ത്യന്‍ സെെന്യം തകര്‍ത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: