ജമ്മു: കശ്മീരില്‍ ഭീകര സംഘടനകള്‍ക്ക് സാമ്പത്തിക സഹായം ലഭിക്കുന്ന ഉറവിടം തേടിയുള്ള അന്വേഷണം എന്‍ഐഎ ഊര്‍ജ്ജിതമാക്കി. ഹുറിയത്ത് നേതാവ് മിര്‍വെയ്സ് ഉമര്‍ ഫാറൂഖിന് ബന്ധമുള്ള ജാമിയ മസ്ജിദ് പള്ളി, ഇസ്ലാമിയ സ്കൂള്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് കേസുമായി ബന്ധപ്പെട്ട് നോട്ടീസ് നല്‍കിയാണ് എന്‍ഐഎയുടെ അന്വേഷണം.
മതപരമായും വിദ്യാഭ്യാസപരമായും പേരുകേട്ട സ്ഥാപനങ്ങളാണ് ജാമിയ മസ്ജിദ് പള്ളിയും ഇസ്ലാമിയ സ്കൂളും. ഭീകരസംഘടനകള്‍ക്കുള്ള ഫണ്ട് വിനിയോഗത്തില്‍ ഏതെങ്കിലും തരത്തില്‍ സ്ഥാപനങ്ങള്‍ക്ക് ബന്ധമുണ്ടോയെന്നാണ് അന്വേഷിച്ചു വരുന്നത്.
ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോര്‍ട്ടനുസരിച്ച് പാക്കിസ്ഥാനില്‍ നിന്നു ഭീകരര്‍ക്ക് ലഭിക്കുന്ന ധനസഹായത്തില്‍ വിഘടനവാദി നേതാക്കള്‍ക്ക് ബന്ധമുണ്ടെന്ന് എന്‍ഐഎ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പള്ളിക്കും സ്കൂളിനും നോട്ടീസ് അയച്ചിരിക്കുന്നത്. കശ്മീരില്‍ വിഘടവാദികള്‍ സംഘര്‍ഷം അഴിച്ചുവിടുന്നതിനിടെയാണ് പള്ളിക്കും സ്കൂളിനുമെതിരെ എന്‍ഐഎ നോട്ടീസ് അയച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: