മെഡിക്കല്‍ ഫീസ്: എം‌ഇ‌എസുമായി ഒത്തുതീര്‍പ്പിലെത്തി

Monday 10 July 2017 12:55 pm IST

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസുമായി ബന്ധപ്പെട്ട തർക്കത്തിൽ എംഇഎസ് മാനേജുമെന്റുമായി സർക്കാർ ഒത്തുതീർപ്പിലെത്തി. കഴിഞ്ഞ വർഷത്തെ ഫീസ് നിരക്കിൽ തന്നെ ഈ വർഷവും പ്രവേശനം നൽകാമെന്നാണ് എംഇഎസുമായി ധാരണയായത്. വൈകിട്ടോടെ കരാറിൽ ഒപ്പുവയ്ക്കുമെന്നാണ് സൂചന. പാവപ്പെട്ട കുട്ടികൾക്ക് 25,000 രൂപ ഫീസും 50 ശതമാനം സർക്കാർ സീറ്റിൽ 2.5 ലക്ഷം രൂപ ഫീസുമെന്നതാണ് ധാരണ. അതേസമയം 50 ശതമാനം മാനേജുമെന്റ് സീറ്റിൽ ഫീസ് വർധനവ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എംഇഎസിന് പുറമേ കാരക്കോണം മെഡിക്കൽ കോളജും സർക്കാരുമായി ധാരണയിലെത്തിയെന്നാണ് വിവരം. എംഇഎസ്, കാരക്കോണം പ്രതിനിധികൾ ഉച്ചയ്ക്ക് ആരോഗ്യമന്ത്രി കെ.കെ.ഷൈലജയുമായി കൂടിക്കാഴ്ച നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.