എഴുകോണ്‍: ബിജെപി ബൂത്ത് കണ്‍വീനറുടെ ഉടമസ്ഥതയിലുള്ള ടിപ്പര്‍ ലോറി കത്തിച്ചു. ഇന്നലെ വെളുപ്പിനെയാണ് സംഭവം. ഇടയ്ക്കോട് കണ്‍വീനര്‍ ധരന്‍ ഹൗസില്‍ ബിനുവിന്റെ ലോറിയാണ് കത്തിച്ചത്. കൊച്ചാലുംമുട്ടിലെ പറമ്പിലാണ് ലോറി പാര്‍ക്ക്—ചെയ്തിരുന്നത്.
വെളുപ്പിന് രണ്ടിനോടെ സമീപത്തെ വീട്ടുകാരാണ് ലോറി കത്തുന്നത് കണ്ടത്. ടയര്‍ പൊട്ടിത്തെറിക്കുന്ന വലിയ ശബ്ദം കേട്ടാണ് ഇവര്‍ ഉണര്‍ന്നത്. ഉടനെ തന്നെ മോട്ടോര്‍ നിന്നെ വെള്ളം പമ്പ് ചെയ്തു. അതുകൊണ്ട് ലോറി പൂര്‍ണമായും കത്തിയില്ല. വിവരമറിഞ്ഞ് പോലീസും എത്തി. ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ് നേതാക്കളായ സി.വിജയകുമാര്‍, ശ്രീനിവാസന്, രാജഗോപാല്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: